Thursday, 29 July 2010

പരാജയം


മനസ്സിന്‍റെ ഏതോ ഒരു കോണില്‍ ഒരുപാടു സ്നേഹം ഒളിപ്പിച്ചുവച്ചവര്‍ ആരും ജീവിതത്തില്‍ മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല.. പക്ഷെ കരഞ്ഞിട്ടുണ്ട് ഒരുപാട് ഒരുപാട് ....

മനസ്സിലുള്ള സ്നേഹം മറ്റുള്ളവരെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടവനാണ് ഞാന്‍ അതുകൊണ്ടാവും എനിക്ക് തിരികെ കിട്ടുന്ന സ്നേഹത്തിനും ഒരു അഭിനയത്തിന്‍റെ മറവ്‌ ദൈവം സൃഷ്ടിക്കുന്നത്.. സത്യമാണ് സുഹൃത്തേ ജീവിതത്തില്‍ മനസ്സറിഞ്ഞു ചിരിച്ചിട്ടുള്ള നല്ല നാളുകള്‍ അതെനിക്കൊര്‍മയില്ല . പുറമേ ചിരിക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ കരയുന്നവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ വിരളമാണ്..

സ്നേഹവും, സന്തോഷവും അമിതമായി പുറമേ കാണിക്കാന്‍ കഴിഞ്ഞവരെ.. നിങ്ങളാണ് ജീവിതത്തില്‍ വിജയിച്ചവര്‍ നിങ്ങള്ക് ചുറ്റും എന്നും സ്നേഹവും സന്തോഷവും കുടെയുണ്ടാവും. എന്നെ സംബന്തിചിടത്തോളം ഇതുരണ്ടും എന്‍റെ വെന്ടെപ്പെട്ടവ്ര്‍ക്കുപോലും കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.. പിന്നെയാണോ തിരികെ കിട്ടാത്ത സ്നേഹത്തിനുവേണ്ടി അഹങ്കരിക്കുന്നത്..... നിങ്ങള്‍ മതിവരുവോളം സംസാരിക്കുക, ചിരിക്കുക, വിജയം നിങ്ങളുടെ കൂടെ എപ്പൊഴും ഉണ്ടാവും.

ഇനിയോരാള്‍ക്കും ഭൂമിയില്‍ എന്നെപ്പോലെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു ....

Friday, 23 July 2010

വേദനകള്‍ മറന്നു പുഞ്ചിരിക്കുന്നു


ഇന്നലെ വളരെ വയ്കിയാണ് കിടന്നത്.. കിടന്നെങ്കിലും മയക്കം എന്നാ സുകകരമായ അവസ്ഥയുമായിട്ട് എന്തോ അകലച്ചയുള്ളതുപോലെ ഉറങ്ങാതെ കുറെ നേരം അങ്ങനെ കിടന്നു. ഞാന്‍ ചെയ്തത് തെറ്റായിപ്പോയോ എന്നാ തോന്നല്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. വേദനകളും സങ്കടങ്ങളും അപരിചിതര്‍ അല്ലാത്ത എനിക്ക് വേദനകള്‍ മറന്നു പുഞ്ചിരിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.....

Wednesday, 21 July 2010

വീണ്ടും ഒരഗ്നിപരീക്ഷ




സ്റ്റഡി ലീവില്‍ ആണ്. നാട്ടില്‍ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു ഇപ്പോഴും പഠിക്കാന്‍ തുടങ്ങിയിട്ടില്ല ഇനിയുമുണ്ട് ദിസങ്ങള്‍ ഏറെ പക്ഷെ എന്തോ പഠിക്കാന്‍ തോനുന്നില്ല...

Monday, 19 July 2010

ALONE


Alone

I am alone,
so very alone

I hurt,
so very bad

I am ignored,
just thrown aside

I am security,
for others to have

I am lonely,
there is no one close,
no one sees the pain

I cry,
hope is gone

I am alone,
and no one knows...

Sunday, 18 July 2010

എന്‍റെ ഉള്ളിലുള്ള സ്നേഹം മറ്റുള്ളവരെ അറിയിക്കാന്‍ എനിക്ക് കഴിയാറില്ല.. അതുതന്നെയാണ് എന്‍റെ പരാജയവും....

Sunday, 11 July 2010

തനിയെ ഒരു ഞായര്‍ കൂടി


ഇന്ന് ഞായര്‍ ആണ്.. ഏകാന്തമായ എന്ടെ കുറെ ദിനങ്ങളില്‍ ഒന്നുമാത്രം . പക്ഷെ ഇന്ന് ചെറിയ ഒരു സന്തോഷം ഉണ്ട് അത് എന്തിനനെണ്ണ്‍ എനിക്കറിയില്ല !! ചിലപ്പോള്‍ അവളായിരിക്കും കാരണം . എനിക്കറിയില്ല എന്താണ് അവളിലേക്ക് എന്നെ അടുപ്പിച്ച്തെണ്ണ്‍ ചിലപ്പോള്‍ അവളുടെ സംസാരം ആവാം , ചെറിയ തമാശകള്‍ ആവാം , എന്തോ എനിക്കയാളോട് ചെറിയ ഇഷ്ടം തോനിതുടങ്ങിയിരിക്കുന്നു . പക്ഷെ എനിക്കത് പറയാന്‍ കഴിയുന്നില്ല . വയ്കാതെ ആ ഇഷ്ടം എനിക്കവളോട് പറയാന്‍ സാതിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ...