Thursday, 29 July 2010

പരാജയം


മനസ്സിന്‍റെ ഏതോ ഒരു കോണില്‍ ഒരുപാടു സ്നേഹം ഒളിപ്പിച്ചുവച്ചവര്‍ ആരും ജീവിതത്തില്‍ മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല.. പക്ഷെ കരഞ്ഞിട്ടുണ്ട് ഒരുപാട് ഒരുപാട് ....

മനസ്സിലുള്ള സ്നേഹം മറ്റുള്ളവരെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടവനാണ് ഞാന്‍ അതുകൊണ്ടാവും എനിക്ക് തിരികെ കിട്ടുന്ന സ്നേഹത്തിനും ഒരു അഭിനയത്തിന്‍റെ മറവ്‌ ദൈവം സൃഷ്ടിക്കുന്നത്.. സത്യമാണ് സുഹൃത്തേ ജീവിതത്തില്‍ മനസ്സറിഞ്ഞു ചിരിച്ചിട്ടുള്ള നല്ല നാളുകള്‍ അതെനിക്കൊര്‍മയില്ല . പുറമേ ചിരിക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ കരയുന്നവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ വിരളമാണ്..

സ്നേഹവും, സന്തോഷവും അമിതമായി പുറമേ കാണിക്കാന്‍ കഴിഞ്ഞവരെ.. നിങ്ങളാണ് ജീവിതത്തില്‍ വിജയിച്ചവര്‍ നിങ്ങള്ക് ചുറ്റും എന്നും സ്നേഹവും സന്തോഷവും കുടെയുണ്ടാവും. എന്നെ സംബന്തിചിടത്തോളം ഇതുരണ്ടും എന്‍റെ വെന്ടെപ്പെട്ടവ്ര്‍ക്കുപോലും കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.. പിന്നെയാണോ തിരികെ കിട്ടാത്ത സ്നേഹത്തിനുവേണ്ടി അഹങ്കരിക്കുന്നത്..... നിങ്ങള്‍ മതിവരുവോളം സംസാരിക്കുക, ചിരിക്കുക, വിജയം നിങ്ങളുടെ കൂടെ എപ്പൊഴും ഉണ്ടാവും.

ഇനിയോരാള്‍ക്കും ഭൂമിയില്‍ എന്നെപ്പോലെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു ....

No comments:

Post a Comment