Saturday, 7 August 2010

നാളെക്കായ്‌

ഇന്നലെ വയ്കിട്ടു നാട്ടില്‍ തിരിച്ചെത്തി.. ടൗണില്‍ വച്ച് പ്രതീക്ഷിക്കാതെ കുറെ സുഹൃത്തുക്കളെ കണ്ടു കുറെ നേരം അവരോടു സംസാരിച്ചു ഭയങ്കര സന്തോഷം തോണി കുറെ നാളുകള്‍ക്കു ശേഷം അവരെയെല്ലാം കണ്ടതില് എന്നാല്‍ പെട്ടന്നായിരുന്നു സാദിഖിന്റെ കോള്‍ ശാഫാന്റെ ഉപ്പ മരണപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത എന്നെ ദുഖ്‌കത്തിലാഴ്ത്തിയിരിക്കുന്നു..!! എന്‍റെ സന്തോഷങ്ങള്‍ക്ക്‌ ചുരുങ്ങിയ സമയമേ നിലനില്‍ക്കാന്‍ സാദിക്കൂ എന്ന സത്യം അത് എന്നെ വീണ്ടു വീണ്ടും ദൈവം ഓര്മിപ്പിക്കുകയാണല്ലോ എന്നോര്‍കുമ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി..
ഉടനെ തന്നെ ഞാനും സാദിഖും അവന്‍റെ വീട്ടില്‍ പോയി അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.. രാത്രി കുറെ നേരം അവന്‍റെ കൂടെ ഇരുന്നു വളരെ വയ്കിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്ന് രാവിലെ തന്നെ അവിടെയെത്തി ചടങ്ങുകളില്‍ പങ്കെടുത്തു.. അവനോടു യാത്ര പറഞ്ഞു തിരികെ വീട്ടിലീക്ക് വന്നു.
' അവനും ഉമ്മയും തനിച്ചുള്ള ഇനി അവരുടെ ജീവിതത്തിലേക്ക് അള്ളാഹുവിന്റെ മലഖ്‌കുകള്‍ മാലഖ്‌കമാരായ് കൂട്ടുണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.. '

No comments:

Post a Comment