Monday, 25 October 2010

നിനക്കായ്‌

 പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാന്‍ പോവുമ്പോഴാണ് പലപ്പോഴും നിന്നോട് പറയാനുള്ളത് ഞാന്‍ ഒര്ക്കാരുള്ളത്.പറയാന്‍ തുടങ്ങുമ്പോള്‍ പക്ഷെ വാക്കുകള്‍ പിടിതരാതെ ഒഴിഞ്ഞുമാറുന്നു. നിന്നോടുള്ള ഇഷ്ടത്തിന് പകരം വെക്കാനുള്ള വാക്കുകളുടെ ശേഖരം എന്‍റെ പക്കലില്ലെന്ന് തിരിച്ചറിയുമ്പോഴാണ് നിനക്ക് മുന്നില്‍ ഒരുപാട് ചെരുതകുന്നത്.
എനിക്ക് വേണ്ടി മാത്രം വിടര്‍ന്നിരുന്ന ഹൃതയമിടിപ്പിന്ടെ നിഷ്കളങ്കതയുള്ള നിന്‍റെ പുഞ്ചിരി സ്വന്തമാക്കിയപ്പോള്‍ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതവനെന്നു അഹങ്കരിച്ചിരുന്ന എന്‍റെ ശ്വസഘതിപോലും
എത്ര പെട്ടന്നാണ് നിന്‍റെ നിയന്ത്രനത്തിലായത്. നീ എത്ര അകലെയയിരുന്നാലും നിന്‍റെ സ്നേഹവും,കൃസൃതിയും എനിക്കിഷ്ടമാണ്. നിന്നോട് എത്ര സംസാരിച്ചാലും അതൊന്നും മതിയായില്ല എന്നൊരു തോന്നല്‍ ഉള്ളില്‍ തുളുമ്പുന്ന സ്നേഹം വാക്കുകളില്‍ വന്നു നിരയുന്നില്ലെന്നു മനസ്സ് പറയുന്നു. മുടിയിഴകളാല്‍ വിരലുകൊര്‍ത്തു കണ്ണുകളിലെ പ്രണയം നുകര്‍ന്ന് മോഴികളിലെ പ്രേമം  ഏറ്റുവാങ്ങി നിന്‍റെ മടിയില്‍ കിടക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്‌.
               മധുരമുള്ള വാക്കുകള്‍ക്കു സുഖന്തമുള്ള പൂക്കലകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര പ്രനയഹാരങ്ങള്‍ ഞാന്‍ കോര്‍ത്തെനെ..............

No comments:

Post a Comment