Monday, 25 October 2010

നിനക്കായ്‌

 പ്രണയം നിറയുന്ന മനസ്സുമായി ഉറങ്ങാന്‍ പോവുമ്പോഴാണ് പലപ്പോഴും നിന്നോട് പറയാനുള്ളത് ഞാന്‍ ഒര്ക്കാരുള്ളത്.പറയാന്‍ തുടങ്ങുമ്പോള്‍ പക്ഷെ വാക്കുകള്‍ പിടിതരാതെ ഒഴിഞ്ഞുമാറുന്നു. നിന്നോടുള്ള ഇഷ്ടത്തിന് പകരം വെക്കാനുള്ള വാക്കുകളുടെ ശേഖരം എന്‍റെ പക്കലില്ലെന്ന് തിരിച്ചറിയുമ്പോഴാണ് നിനക്ക് മുന്നില്‍ ഒരുപാട് ചെരുതകുന്നത്.
എനിക്ക് വേണ്ടി മാത്രം വിടര്‍ന്നിരുന്ന ഹൃതയമിടിപ്പിന്ടെ നിഷ്കളങ്കതയുള്ള നിന്‍റെ പുഞ്ചിരി സ്വന്തമാക്കിയപ്പോള്‍ ലോകം പിടിച്ചടക്കിയ ആവേശമായിരുന്നു. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതവനെന്നു അഹങ്കരിച്ചിരുന്ന എന്‍റെ ശ്വസഘതിപോലും
എത്ര പെട്ടന്നാണ് നിന്‍റെ നിയന്ത്രനത്തിലായത്. നീ എത്ര അകലെയയിരുന്നാലും നിന്‍റെ സ്നേഹവും,കൃസൃതിയും എനിക്കിഷ്ടമാണ്. നിന്നോട് എത്ര സംസാരിച്ചാലും അതൊന്നും മതിയായില്ല എന്നൊരു തോന്നല്‍ ഉള്ളില്‍ തുളുമ്പുന്ന സ്നേഹം വാക്കുകളില്‍ വന്നു നിരയുന്നില്ലെന്നു മനസ്സ് പറയുന്നു. മുടിയിഴകളാല്‍ വിരലുകൊര്‍ത്തു കണ്ണുകളിലെ പ്രണയം നുകര്‍ന്ന് മോഴികളിലെ പ്രേമം  ഏറ്റുവാങ്ങി നിന്‍റെ മടിയില്‍ കിടക്കുമ്പോള്‍ മനസ്സില്‍ നിറയുന്ന നിലാവിന് സംഗീതത്തിന്റെ നിറമാണ്‌.
               മധുരമുള്ള വാക്കുകള്‍ക്കു സുഖന്തമുള്ള പൂക്കലകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര പ്രനയഹാരങ്ങള്‍ ഞാന്‍ കോര്‍ത്തെനെ..............

സന്ത്യയുടെ കുങ്കുമനിറം എനിക്കിഷ്ടമാണ്

ജീവിതം അത് ഇത്രത്തോളം മനോഹരമാനെനു ഞാന്‍ ഇപ്പോഴാണ്‌ മനസ്സിലാക്കുന്നത്.. ആ ജീവന്‍ അതിപ്പോള്‍ ഞാനെന്‍റെ പ്രിയപ്പെട്ടവള്‍ക്ക് നല്‍കിയിരിക്കുന്നു എന്‍റെ ഓരോ ശ്വസോച്ചാസവും, ഹൃദയമിടിപ്പും, അവളിലുടെ ഞാന്‍ ഇനി ലോകത്തെ കാണും അവളിലുടെ ഞാനിനി ജീവിക്കും..
      എന്‍റെ സ്വപ്നങ്ങളില്‍ എന്നും നിറയുന്നത് നിന്‍റെ സ്നേഹം മാത്രം. നീ എനിക്ക് എത്രമാത്രം പ്രിയപ്പെട്ടവലാനെന്നു പറഞ്ഞറിയിക്കാന്‍ വാക്കുകളില്ല. നിന്നോടോപ്പമുള്ള ജീവിതം അത് ഞാന്‍ സ്വപ്നം കാണുന്നു കുളിര്‍മ പകരുന്ന ആ സുന്ദര അനുഭോതി ഒരിക്കലും മായല്ലേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
                        അത്രയേറെ ഞാന്‍ നിന്നെ സ്നേഹിക്കുന്നു...........

Sunday, 17 October 2010

strikin degree on kmct

strikes on strikes on kmct strikes on............................

Thursday, 14 October 2010

Words of AR

കുറേ നാളുകള്‍ക്കു ശേഷം എന്തോ എഴുതാന്‍ വീണ്ടും തോന്നിയിരിക്കുന്നു.. കൃത്യമായ യാതൊരു കണക്കുകൂട്ടലുകളും ഇല്ലാത്ത എനിക്ക് എന്തോ എഴുതി അറിയിക്കാന്‍ അതികം ഒന്നും ഇല്ലതതാവം കാരണം. ഈ ജീവിതത്തിനെ അവസാനം അതെവിടെയായിരിക്കുമെന്നു എനിക്ക് നിശ്ചയമുണ്ട് പക്ഷെ തീര്‍ച്ചയായും ആ വഴികളില്‍ ഞാന്‍ അപരിചിതന്‍ ആണ്. അതുകൊണ്ടാവും എന്‍റെ സന്തോഷങ്ങള്‍ക്ക്‌ ദൈവം വളരെ കുറച്ചു ദൈര്‍ഗ്യം മാത്രമെ തന്നിരുന്നു.. സങ്കടങ്ങള്‍ അത് എന്നും എന്‍റെ കുടെയുണ്ടായിട്ടുന്ദ്. അതിന്റെ ദൈര്‍ഗ്യം ദൈവം നിശ്ചയിച്ചതിലും വളരെ കൂടുതലാണ് 
            ഈ ജീവിതത്തില്‍ എപ്പോഴും ഞാന്‍ ഒറ്റെക്കയിരുന്നു കൂട്ടുകാരുമായി വീണു കിട്ടുന്ന വളരെ ചെറിയ സമയങ്ങള്‍ അതുമാത്രമാണ് എനിക്ക് കിട്ടിയിട്ടുള്ള സന്തോഷം അതുകൊണ്ട് തന്നെ ഏകാന്തത അവന്‍ ആണ് എന്‍റെ ഏറ്റവും നല്ല സുഹൃത്ത്‌. അതായിരിക്കും ആരോടും എനിക്ക് ദേഷ്യം ഇല്ല വെറുപ്പ് ഇല്ല.ഈ ചെറിയ ജീവിതം അത് സ്വസ്ഥം സമാധാനം 

Wednesday, 13 October 2010

Truth of life

വേദനകള്‍ ആഘോഷമാക്കാന്‍ കഴിഞ്ഞവര്‍ ആരാണോ അവരാണ് ജീവിതത്തില്‍ വിജയിചിട്ടുള്ളവര്‍...

Saturday, 7 August 2010

നാളെക്കായ്‌

ഇന്നലെ വയ്കിട്ടു നാട്ടില്‍ തിരിച്ചെത്തി.. ടൗണില്‍ വച്ച് പ്രതീക്ഷിക്കാതെ കുറെ സുഹൃത്തുക്കളെ കണ്ടു കുറെ നേരം അവരോടു സംസാരിച്ചു ഭയങ്കര സന്തോഷം തോണി കുറെ നാളുകള്‍ക്കു ശേഷം അവരെയെല്ലാം കണ്ടതില് എന്നാല്‍ പെട്ടന്നായിരുന്നു സാദിഖിന്റെ കോള്‍ ശാഫാന്റെ ഉപ്പ മരണപ്പെട്ടിരിക്കുന്നു എന്ന വാര്‍ത്ത എന്നെ ദുഖ്‌കത്തിലാഴ്ത്തിയിരിക്കുന്നു..!! എന്‍റെ സന്തോഷങ്ങള്‍ക്ക്‌ ചുരുങ്ങിയ സമയമേ നിലനില്‍ക്കാന്‍ സാദിക്കൂ എന്ന സത്യം അത് എന്നെ വീണ്ടു വീണ്ടും ദൈവം ഓര്മിപ്പിക്കുകയാണല്ലോ എന്നോര്‍കുമ്പോള്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി..
ഉടനെ തന്നെ ഞാനും സാദിഖും അവന്‍റെ വീട്ടില്‍ പോയി അവനെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.. രാത്രി കുറെ നേരം അവന്‍റെ കൂടെ ഇരുന്നു വളരെ വയ്കിയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഇന്ന് രാവിലെ തന്നെ അവിടെയെത്തി ചടങ്ങുകളില്‍ പങ്കെടുത്തു.. അവനോടു യാത്ര പറഞ്ഞു തിരികെ വീട്ടിലീക്ക് വന്നു.
' അവനും ഉമ്മയും തനിച്ചുള്ള ഇനി അവരുടെ ജീവിതത്തിലേക്ക് അള്ളാഹുവിന്റെ മലഖ്‌കുകള്‍ മാലഖ്‌കമാരായ് കൂട്ടുണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു.. '

Thursday, 29 July 2010

പരാജയം


മനസ്സിന്‍റെ ഏതോ ഒരു കോണില്‍ ഒരുപാടു സ്നേഹം ഒളിപ്പിച്ചുവച്ചവര്‍ ആരും ജീവിതത്തില്‍ മനസ്സറിഞ്ഞു ചിരിച്ചിട്ടില്ല.. പക്ഷെ കരഞ്ഞിട്ടുണ്ട് ഒരുപാട് ഒരുപാട് ....

മനസ്സിലുള്ള സ്നേഹം മറ്റുള്ളവരെ അറിയിക്കുന്നതില്‍ പരാജയപ്പെട്ടവനാണ് ഞാന്‍ അതുകൊണ്ടാവും എനിക്ക് തിരികെ കിട്ടുന്ന സ്നേഹത്തിനും ഒരു അഭിനയത്തിന്‍റെ മറവ്‌ ദൈവം സൃഷ്ടിക്കുന്നത്.. സത്യമാണ് സുഹൃത്തേ ജീവിതത്തില്‍ മനസ്സറിഞ്ഞു ചിരിച്ചിട്ടുള്ള നല്ല നാളുകള്‍ അതെനിക്കൊര്‍മയില്ല . പുറമേ ചിരിക്കുമെങ്കിലും ഉള്ളിന്റെയുള്ളില്‍ കരയുന്നവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവര്‍ വിരളമാണ്..

സ്നേഹവും, സന്തോഷവും അമിതമായി പുറമേ കാണിക്കാന്‍ കഴിഞ്ഞവരെ.. നിങ്ങളാണ് ജീവിതത്തില്‍ വിജയിച്ചവര്‍ നിങ്ങള്ക് ചുറ്റും എന്നും സ്നേഹവും സന്തോഷവും കുടെയുണ്ടാവും. എന്നെ സംബന്തിചിടത്തോളം ഇതുരണ്ടും എന്‍റെ വെന്ടെപ്പെട്ടവ്ര്‍ക്കുപോലും കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല.. പിന്നെയാണോ തിരികെ കിട്ടാത്ത സ്നേഹത്തിനുവേണ്ടി അഹങ്കരിക്കുന്നത്..... നിങ്ങള്‍ മതിവരുവോളം സംസാരിക്കുക, ചിരിക്കുക, വിജയം നിങ്ങളുടെ കൂടെ എപ്പൊഴും ഉണ്ടാവും.

ഇനിയോരാള്‍ക്കും ഭൂമിയില്‍ എന്നെപ്പോലെ ഒരവസ്ഥ ഉണ്ടാവാതിരിക്കട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു ....

Friday, 23 July 2010

വേദനകള്‍ മറന്നു പുഞ്ചിരിക്കുന്നു


ഇന്നലെ വളരെ വയ്കിയാണ് കിടന്നത്.. കിടന്നെങ്കിലും മയക്കം എന്നാ സുകകരമായ അവസ്ഥയുമായിട്ട് എന്തോ അകലച്ചയുള്ളതുപോലെ ഉറങ്ങാതെ കുറെ നേരം അങ്ങനെ കിടന്നു. ഞാന്‍ ചെയ്തത് തെറ്റായിപ്പോയോ എന്നാ തോന്നല്‍ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. വേദനകളും സങ്കടങ്ങളും അപരിചിതര്‍ അല്ലാത്ത എനിക്ക് വേദനകള്‍ മറന്നു പുഞ്ചിരിക്കാന്‍ കഴിയട്ടെ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.....

Wednesday, 21 July 2010

വീണ്ടും ഒരഗ്നിപരീക്ഷ




സ്റ്റഡി ലീവില്‍ ആണ്. നാട്ടില്‍ എത്തിയിട്ട് ഒരാഴ്ച കഴിഞ്ഞു ഇപ്പോഴും പഠിക്കാന്‍ തുടങ്ങിയിട്ടില്ല ഇനിയുമുണ്ട് ദിസങ്ങള്‍ ഏറെ പക്ഷെ എന്തോ പഠിക്കാന്‍ തോനുന്നില്ല...

Monday, 19 July 2010

ALONE


Alone

I am alone,
so very alone

I hurt,
so very bad

I am ignored,
just thrown aside

I am security,
for others to have

I am lonely,
there is no one close,
no one sees the pain

I cry,
hope is gone

I am alone,
and no one knows...

Sunday, 18 July 2010

എന്‍റെ ഉള്ളിലുള്ള സ്നേഹം മറ്റുള്ളവരെ അറിയിക്കാന്‍ എനിക്ക് കഴിയാറില്ല.. അതുതന്നെയാണ് എന്‍റെ പരാജയവും....

Sunday, 11 July 2010

തനിയെ ഒരു ഞായര്‍ കൂടി


ഇന്ന് ഞായര്‍ ആണ്.. ഏകാന്തമായ എന്ടെ കുറെ ദിനങ്ങളില്‍ ഒന്നുമാത്രം . പക്ഷെ ഇന്ന് ചെറിയ ഒരു സന്തോഷം ഉണ്ട് അത് എന്തിനനെണ്ണ്‍ എനിക്കറിയില്ല !! ചിലപ്പോള്‍ അവളായിരിക്കും കാരണം . എനിക്കറിയില്ല എന്താണ് അവളിലേക്ക് എന്നെ അടുപ്പിച്ച്തെണ്ണ്‍ ചിലപ്പോള്‍ അവളുടെ സംസാരം ആവാം , ചെറിയ തമാശകള്‍ ആവാം , എന്തോ എനിക്കയാളോട് ചെറിയ ഇഷ്ടം തോനിതുടങ്ങിയിരിക്കുന്നു . പക്ഷെ എനിക്കത് പറയാന്‍ കഴിയുന്നില്ല . വയ്കാതെ ആ ഇഷ്ടം എനിക്കവളോട് പറയാന്‍ സാതിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു ...

Tuesday, 29 June 2010

Ma Family

ma Family
Is the most important thing to me
Sometimes Hate, sometimes Love
But I have to remember they were sent form above

Without I would go insane
Although they cause me so much pain
I lay in bed and pray to God
That we were like peas in a pod

I love them more than words can say
and every night I pray and pray
They love me more with each day
My love for them will never fade

I have come to this conclusion
I may as well love them
cos I can't choose 'em.